സ്വകാര്യ ട്രസ്റ്റ് ഉടമസ്ഥതയിലായിരുന്ന തീർത്ഥപാദമണ്ഡപം ഈ വർഷം ഫെബ്രുവരിയിലായിരുന്നു റവന്യൂ വകുപ്പ് ഏറ്റെടുത്തത്. 

തിരുവനന്തപുരം: തീർത്ഥപാദ മണ്ഡപത്തിൽ നിന്നും നിലവിളക്കുകൾ മോഷ്ടിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. സബീർ (38) , അൽ ഫീർ (36) , സവാദ് (42) എന്നിവരെയാണ് ഫോർട് പൊലീസ് പിടികൂടിയത്. തീർത്ഥപാദ മണ്ഡപത്തിന് സമീപത്തു നിന്നും ഇവർ ചാക്കിൽ എന്തോ കടത്തിക്കൊണ്ടു പോകുന്നത് കണ്ടുവെന്ന വിവരത്തെ തുടർന്നു നടത്തിയ അന്വേഷണത്തിൽ ഈഞ്ചക്കൽ ഭാഗത്തു നിന്നും മോഷണ മുതലുമായി അറസ്റ്റു ചെയ്യുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

തുടർന്ന് തിരുവനന്തപുരം തഹസിൽദാറെ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ അദ്ദേഹം പൊലീസ് സാന്നിദ്ധ്യത്തിൽ തീർത്ഥപാദ മണ്ഡപം തുറന്നു പരിശോധിക്കുകയും മോഷണം സ്ഥിരീകരിക്കുകയും ചെയ്തു. തീർത്ഥപാദ മണ്ഡപത്തിൻ്റെ ഗേറ്റ് ചാടിക്കടന്ന മോഷ്ടാക്കൾ സ്റ്റോർ റൂമിൻ്റെ വാതിൽ തകർത്താണ് മോഷണം നടത്തിയത്. 

സ്വകാര്യ ട്രസ്റ്റ് ഉടമസ്ഥതയിലായിരുന്ന തീർത്ഥപാദമണ്ഡപം ഈ വർഷം ഫെബ്രുവരിയിലായിരുന്നു റവന്യൂ വകുപ്പ് ഏറ്റെടുത്തത്. 15-ാം തീയതി ഉച്ചയോടെയായിരുന്നു മോഷണം നടന്നത്. പ്രതികളെ റിമാൻഡ് ചെയ്തു.