പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് കനാൽ പാലത്തിൽ മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.
പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് കനാൽ പാലത്തിൽ മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകിട്ടുണ്ടായ അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റു. ഒരു ബൈക്ക് തിരിക്കുന്നതിനിടെ പുറകെ വന്ന രണ്ട് ബൈക്കുകൾ ഇടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
