പശുക്കളെ കടിച്ചതായുള്ള സൂചനകൾ ഇല്ലെന്നും തെരുവ് നായയുടെ വായിൽ നിന്നുള്ള ശ്രവം ഭക്ഷണത്തിൽ വീണിട്ടുണ്ടാകാം എന്നും വീട്ടുകാർ പറയുന്നു.

ഹരിപ്പാട്: ചെറുതനയിൽ സമീപ വീടുകളിലെ മൂന്ന് പശുക്കൾ ചത്തു. പേ വിഷബാധയാണ് കാരണമെന്ന് സംശയിക്കുന്നു. ചെറുതന പഞ്ചായത്ത് മൂന്നാം വാർഡിൽ നാൽപ്പതിൽ പുരുഷോത്തമൻ, വെങ്കിടചിറയിൽ കാർത്തികേയൻ, നെയ്യത്തെരിൽ രഘു എന്നിവരുടെ പശുക്കളാണ് ഒരാഴ്ചക്കുള്ളിൽ പല ദിവസങ്ങളിലായി ചത്തത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കടന്നുപിടിച്ച യുവാവ് പിടിയിൽ

പുരുഷോത്തമന്റെ വീട്ടിലെ തൊഴുത്തിൽ നിന്ന് തെരുവ് നായ ഇറങ്ങി ഓടുന്നത് കണ്ടതായി സമീപവാസികൾ പറയുന്നു. പശുക്കളെ കടിച്ചതായുള്ള സൂചനകൾ ഇല്ലെന്നും തെരുവ് നായയുടെ വായിൽ നിന്നുള്ള ശ്രവം ഭക്ഷണത്തിൽ വീണിട്ടുണ്ടാകാം എന്നും വീട്ടുകാർ പറയുന്നു. വീട്ടുകാർ പേവിഷബാധക്കുള്ള പ്രതിരോധ കുത്തിവെപ്പ് എടുത്തു. 

വൈക്കത്ത് തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്, പേവിഷബാധയുണ്ടെന്ന് സംശയം

കോട്ടയം: വൈക്കത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരുക്ക്. പേവിഷ ബാധയുണ്ടെന്ന് സംശയിക്കുന്ന നായ ആളുകളെ കടിച്ചു പരിക്കേല്‍പ്പിച്ച ശേഷം വീണു ചത്തു. തെരുവു നായ ആക്രമണം നിത്യ സംഭവമായിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഒരു പ്രകോപനവുമില്ലാതെ നാട്ടുകാരെ നായ ഓടിച്ചിട്ടു കടിക്കുകയായിരുന്നു. വൈക്കം കിഴക്കേ നടയിലും തോട്ടുമുക്കം ഭാഗത്തും രാവിലെ ഏഴു മണിയോടെയായിരുന്നു നായയുടെ ആക്രമണം. കുട്ടികളടക്കം പലരും ഓടി മാറി. വീണു പോയവരെ നിലത്തിട്ടു കടിച്ചു. നെഞ്ചിലും കൈയിലും മുതുകിലുമെല്ലാം കടിയേറ്റ എഴുപത്തിയഞ്ചു വയസുകാരന്‍ പുരുഷന്‍റെ പരിക്ക് ഗുരുതരാണ്.

പരിക്കേറ്റ ഷിബു, തങ്കമണി, ചന്ദ്രന്‍ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കടിച്ച നായ വീണു ചത്തെങ്കിലും പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ ഉളളതിനാല്‍ ശവം പോസ്റ്റ്മോര്‍ട്ടം ചെയ്യും. നായകളുടെ വന്ധ്യങ്കരണം ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങളില്‍ നഗരസഭ വീഴ്ച വരുത്തുന്നതാണ് ആക്രമണം പതിവു സംഭവമാകാനുളള കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.