ശ്രീകാര്യത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ചാണ് രണ്ടു പേർ മരിച്ചത്. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദേശീയപാതയിൽ രണ്ട് വാഹന അപകടങ്ങളിലായി മൂന്നു മരണം. ശ്രീകാര്യത്തും ആറ്റിങ്ങൽ കോരാണിക്ക് സമീപവുമാണ് അപകടമുണ്ടായത്. ശ്രീകാര്യത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ചാണ് രണ്ടു പേർ മരിച്ചത്. ഓട്ടോ ഡ്രൈവർ രാജേഷ് കുമാറും, സഹോദരി ഭർത്താവ് ജയചന്ദ്രനുമാണ് മരിച്ചത്. 

മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഡയാലിസിസിന് പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. കോരാണിക്ക് സമീപം ചിറയിൻകീഴ് സ്റ്റേഷനിലെ ജീപ്പും കാറും കൂട്ടിയിച്ചാണ് ഒരു യുവതി മരിച്ചത്. കൊല്ലം സ്വദേശി അനൈനയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേർക്ക് പരിക്കേറ്റു.