Asianet News MalayalamAsianet News Malayalam

Auto Rickshaw Accident : മലപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം, മൂന്ന് പേർ മരിച്ചു

ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോറിക്ഷ  മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. മൂന്ന് കുട്ടികളടക്കം 4 പേർക്ക് പരുക്കേറ്റു.

three dies in auto rickshaw accident malappuram
Author
Malappuram, First Published Dec 19, 2021, 3:13 PM IST

മലപ്പുറം: മലപ്പുറം ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോറിക്ഷ  മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മൂന്ന് കുട്ടികളടക്കം 4 പേർക്ക് പരുക്കേറ്റു. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46 ), സഹോദരൻ ഉസ്മാൻ (36), ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ ചണ്ടിയൻമൂച്ചി അസൻ കൂട്ടി, ഉസ്മാന്റെയും സഹോദരിയുടെയും മൂന്ന് കുട്ടികൾ എന്നിവർക്കാണ് പരുക്കേറ്റത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ 40 അടി ഉയരത്തിൽ നിന്നും താഴേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 

Updating...

നാല് വയസുകാരന്‍റെ തലയിലൂടെ ബസ് കയറിയിറങ്ങി; കാത്തിരുന്നുണ്ടായ കണ്‍മണിക്ക് ദാരുണാന്ത്യം

പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ കണ്‍മണിക്ക് മാതാപിതാക്കളുടെ മുന്നില്‍ വച്ച് ദാരുണാന്ത്യം. മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നാലുവയസുകാരനാണ് ബസ് കയറി കൊല്ലപ്പെട്ടത് (Road Accident). തിരുവനന്തപുരം കരകുളം കാച്ചാണ് അയണിക്കാട് വാരിക്കോണത്ത് ശ്രീഹരിയില്‍ ബിജുകുമാറിന്‍റെയും സജിതയുടേയും ഏകമകനാണ് ഇന്നലെ വൈകുന്നേരം പാളയത്തുണ്ടായ അപകടത്തില്‍ മരിച്ചത്. നാലുവയസായിരുന്നു കുട്ടിയുടെ പ്രായം.

ബിജുകുമാറിനും സജിതയപടേയും വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷം കഴിഞ്ഞാണ് ശ്രീഹരി പിറക്കുന്നത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു ശ്രീഹരിയുടെ നാലാം പിറന്നാള്‍. തമ്പാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ബിജുകുമാറും കുടുംബവും സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ബൈക്കിന്‍റെ മുന്നിലായിരുന്നു നാലുവയസുകാരന്‍ ഇടിയുടെ ആഘാതത്തില്‍ തെറിച്ച് ബസിന് അടിയിലേക്ക് വീഴുകയായിരുന്നു. ബസിന്‍റെ ടയറുകള്‍ ശ്രീഹരിയുടെ തലയില്‍ കയറിയിറങ്ങി സംഭവ സ്ഥലത്ത് വച്ച് തന്നെ കുഞ്ഞ് മരിച്ചു. ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ബിജുകുമാറും കുടുംബവും. പെയിന്‍റിംഗ് തൊഴിലാളിയാണ് ബിജു.

'കൊല നടത്തിയത് ആർഎസ്എസ് തീവവാദ സംഘം', ആസൂത്രണം വത്സൻ തില്ലങ്കേരിയെന്നും എസ്ഡിപിഐ

Follow Us:
Download App:
  • android
  • ios