നിസാര പരിക്കുകളോടെ മൂന്ന് പേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൽമരത്തിന്റെ ശിഖരം വീണ് ബസിന്റെ മുൻഭാഗം തകർന്നു. രണ്ട് കാറുകൾക്കും കേടുപാടുണ്ടായി.  

കൊല്ലം : കല്ലുംതാഴം ജംഗ്ഷനിൽ ആൽമരത്തിന്റെ വൻ ശിഖരം വാഹനങ്ങൾക്ക് മുകളിലേക്ക് ഒടിഞ്ഞു വീണ് മൂന്നു പേർക്ക് പരിക്ക്. സ്വകാര്യ ബസ് ഡ്രൈവർ ബിജുകുമാർ, ബസ് കാത്തു നിന്ന യാത്രക്കാരി സുനിത, കണ്ടച്ചിറ സ്വദേശി ഉഷാകുമാരി എന്നിവർക്കാണ് പരുക്കേറ്റത്. നിസാര പരിക്കുകളോടെ മൂന്ന് പേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൽമരത്തിന്റെ ശിഖരം വീണ് ബസിന്റെ മുൻഭാഗം തകർന്നു. രണ്ട് കാറുകൾക്കും കേടുപാടുണ്ടായി.

മലപ്പുറത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു

YouTube video player