ഹരിപ്പാട്: വീടിന്റെ മേൽക്കൂര തകർന്നു വീണ് മൂന്ന് പേർക്ക് പരിക്ക്. ചിങ്ങോലി കളത്തിൽ തെക്കതിൽ അച്ചൻകുഞ്ഞ് എന്നയാളുടെ വീടിന്റെ മേൽക്കൂരയാണ് കഴിഞ്ഞ ദിവസം രാത്രി പെയ്ത ശക്തമായ മഴയിൽ ഇടിഞ്ഞു വീണത്. അച്ചൻകുഞ്ഞ് (51)  ഭാര്യ സുശീല (49)മകൻ സജു (22)എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അച്ചൻകുഞ്ഞിന്റെ  മൂത്ത മകൻ അജു പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഓടിന്റെ പൊട്ടിയ ഭാഗങ്ങൾ വീണു ശരീരത്തിൽ പലഭാഗത്തും മുറിവുകളും ചതവും ഉണ്ടായിട്ടുണ്ട്. സജുവിന്റെ തലക്കു ചെറിയ പരിക്ക് പറ്റിയിട്ടുണ്ട്. ആർക്കും സാരമായ പരിക്കുകൾ ഇല്ല. രണ്ടു മുറികളും ഒരു അടുക്കളയും ഉള്ളതാണ് വീട്. ഇതിൽ മുറികളുടെ മേൽക്കൂര ഓടിട്ടതാണ്. ഇതാണ് പൂർണ്ണമായും തകർന്ന് വീണത്.