വൈകിട്ട് അഞ്ചരയോടെ അകമല ശ്രീധർമ്മ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂന്ന് സ്ത്രീ യാത്രക്കാരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൃശൂർ : തൃശ്ശൂരിൽ സ്വകാര്യബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്ക്.
ഷൊർണൂരിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഇഷാൻ കൃഷ്ണ എന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് അകമല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന്സമീപമുള്ള തോട്ടിലേക്ക് മറിഞ്ഞത്. വൈകിട്ട് അഞ്ചരയോടെ അകമല ശ്രീധർമ്മ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂന്ന് സ്ത്രീ യാത്രക്കാരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂട്ടുകാർക്കൊപ്പം കടവിൽ കുളിക്കാനിറങ്ങിയ എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
കണ്ണൂർ, തൃശൂര്‍ ജില്ലകളിൽ രണ്ട് വാഹന അപകടങ്ങളിൽ ഒരു കുട്ടിയടക്കം നാല് പേര്‍ മരിച്ചു.
അതിനിടെ, കണ്ണൂർ, തൃശൂര്‍ ജില്ലകളിൽ രണ്ട് വാഹന അപകടങ്ങളിലായി ഒരു കുട്ടിയടക്കം നാല് പേര്‍ മരിച്ചു. കണ്ണൂർ കണ്ണാടിപ്പറമ്പിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് രണ്ട് പേര്‍ മരിച്ചത്. തൃശ്ശൂർ നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ചാണ് രണ്ട് യുവാക്കൾ മരിച്ചത്. മലപ്പുറം തിരൂർ സ്വദേശികളായ രണ്ട് പേരാണ് മരിച്ചത്. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. കൊടൈക്കനാലിൽ വിനോദയാത്ര പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്.
കണ്ണൂർ കണ്ണാടിപറമ്പ് ആറാം പീടികയിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ചാണ് രണ്ട് പേർ മരിച്ചത്. കാട്ടാമ്പള്ളി ഇടയിൽ പീഠിക സ്വദേശികളായ അജീർ (26), ബന്ധു റാഫിയ (5) എന്നിവരാണ് മരിച്ചത്. കണ്ണാടിപറമ്പിലെ ബന്ധുവീട്ടിൽ നിന്ന് കാട്ടാമ്പള്ളിയിലേക്ക് തിരിച്ച് പോകുന്നതിനിടെ ഇന്നലെ രാത്രി 10 ഓടെയാണ് അപകടമുണ്ടായത്.

