കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ മൂന്ന് പ്രാദേശിക നേതാക്കളെ കോൺഗ്രസ് പുറത്താക്കി. കോഴിക്കോട് ജില്ലയിലെ മുക്കത്താണ് സംഭവം. കെ സി മൂസ, പ്രസാദ് ചേനാംതൊടിക, എൻ പി ഷംസുദ്ദീൻ എന്നിവരെയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ പുറത്താക്കിയത്. ആറ് വർഷത്തേക്കാണ് നടപടി. വെൽഫെയർ പാർട്ടിയുമായുള്ള തെരഞ്ഞെടുപ്പ് ബന്ധത്തെ എതിർത്ത് പരസ്യ നിലപാട് സ്വീകരിച്ച നേതാക്കളാണ് ഇവർ.