കോഴിക്കോട്: ലൈസൻസില്ലാത്ത നാടൻ നിർമ്മിത തോക്കുമായി വന്യജീവികളെ വേട്ടയാടാൻ ശ്രമിച്ച കുറ്റത്തിന് മുന്നു പേരെ ഫോറസ്റ്റ് അധികൃതർ പിടികൂടി. കൂട്ടാലിട അവിടനല്ലൂർ കാപ്പുമ്മൽ  ദാമോദരൻ കെ, ( 56), തലയാട് കല്ലുള്ളതോട് സ്വദേശികളായ പെരുംതൊടി വത്സൻ എൻകെ (52), പെരുംതൊടി അനശ്വർ രാജ് സിആർ (32) എന്നിവരെയാണ് താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നെരോത്ത്. പി യുടെ നേതൃത്വത്തിൽ പിടികൂടിയത്.

കോഴിക്കോട് വനം ഡിവിഷൻ താമരശ്ശേരി റെയ്ഞ്ച് പുതുപ്പാടി സെക്ഷൻ കട്ടിപ്പാറ ബീറ്റ് വി.എഫ്.സി. ഐറ്റം നമ്പർ 33 ൽ പ്പെട്ട കല്ലുള്ളതോട് വനത്തിനകത്ത് അനധികൃതമായി പ്രവേശിച്ചായിരുന്നു വേട്ടയാടാൻ ശ്രമിച്ചത് നാടൻ തോക്കും 5 തിരകളും മറ്റ് ആയുധങ്ങളും ഉൾപ്പെടെ സംഘത്തിൽ നിന്നും പിടിച്ചെടുത്തു. 

പുതുപ്പാടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.ടി. ബിജു, കെ. ബാബു സെക്ഷൻ ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ദീപേഷ്. സി. ബിജേഷ്.എൻ, ശ്രീനാഥ്, കെവി, വാച്ചർമാരായ രവി, ലജുമോൻ, നാസർ, ഡ്രൈവർ ഷെബീർ എന്നിവർചേർന്നാണ് സംഘത്തെ വലയിലാക്കിയത്.