പുറത്തും വലതു തോളിലും തലയിലും മൂക്കിലും ക്രൂരമായി മര്‍ദിച്ചതായി അസീസ് പറയുന്നു. വാരിയെല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്.

കല്‍പ്പറ്റ: വീട്ടില്‍ അതിക്രമിച്ചുകയറി സഹോദരിയുടെ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് മീനങ്ങാടി ചെണ്ടക്കുനി പുത്തന്‍വീട്ടില്‍ അബ്ദുള്‍ സലീം (52), അബ്ദുള്‍ സലാം (48), അബ്ദുള്‍ ഷെരീഫ് (44) എന്നിവരെയാണ് മീനങ്ങാടി പോലീസ് അറസ്റ്റുചെയ്തത്. മീനങ്ങാടി ചെണ്ടക്കുനി സ്വദേശിയായ എം. അസീസിന്റെ പരാതിയിലാണ് നടപടി. 

കഴിഞ്ഞ 19-ാം തീയ്യതി രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. അസീസിനെ ഇരുമ്പ് ദണ്ഡ്, ടയര്‍ എന്നിവ ഉപയോഗിച്ച് അടിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഭാര്യയുമായി വഴക്കുണ്ടാക്കിയതിന്റെ വിരോധത്തിലാണ് ആക്രമണമെന്ന് അസീസ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുറത്തും വലതു തോളിലും തലയിലും മൂക്കിലും ക്രൂരമായി മര്‍ദിച്ചതായി അസീസ് പറയുന്നു. ഇദ്ദേഹത്തിന്റെ വാരിയെല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. അസീസ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഏഷ്യാനെറ്റ് ന്യസ് ലൈവ് യുട്യൂബിൽ കാണാം...