Asianet News MalayalamAsianet News Malayalam

ഓഫീസ് കുത്തിത്തുറന്ന് ലാപ്പ്ടോപ്പ് മോഷ്ടിച്ചു; മയക്ക്മരുന്ന് കേസിലെ പ്രതി ഉൾപ്പെടെ 3 അതിഥി തൊഴിലാളികൾ പിടിയിൽ

പിടിയിലായ ആഷിക്കുൾ ഇസ്ലാമിന്റെ പേരിൽ മയക്കുമരുന്ന് ഉൾപ്പെടെ നിരവധി കേസുകളുണ്ട് എന്ന് പൊലീസ് പറഞ്ഞു. 

three migrant workers arrested in laptop theft incident
Author
First Published Nov 15, 2022, 8:05 AM IST

കൊച്ചി: ഓഫീസ് കുത്തിത്തുറന്ന് ലാപ്പ്ടോപ്പ് മോഷ്ടിച്ച കേസിൽ  മയക്ക് മരുന്ന് കേസിലെ പ്രതി ഉൾപ്പടെ മൂന്ന് അതിഥി തൊഴിലാളികൾ പിടിയിൽ. ആസാം സ്വദേശികളായ ആഷിക്കുൾ ഇസ്ലാം (23), നജ്മുൽ ഹക്ക് (25), ഇക്രാമുൽ ഹക്ക് (21) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. പ്രതികൾ ചേലക്കുളത്തെ ടൈൽസ് കമ്പനിയുടെ ഓഫീസ് കുത്തി തുറന്ന് ലാപ്പ്ടോപ്പുകൾ മോഷ്ടിക്കുകയായിരുന്നുയെന്ന് പൊലീസ് പറഞ്ഞു. 

തുടർന്ന് പൊലീസ് സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലും തുടർന്ന് നടന്ന അന്വേഷണത്തിലുമാണ് മോഷ്ടാക്കൾ പിടിയിലായത്. പിടിയിലായ ആഷിക്കുൾ ഇസ്ലാമിന്റെ പേരിൽ മയക്കുമരുന്ന് ഉൾപ്പെടെ നിരവധി കേസുകളുണ്ട് എന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ വി.പി സുധീഷ് , എസ്.ഐ എ.എൽ അഭിലാഷ് എ.എസ്.ഐമാരായ വേണുഗോപാൽ, ജെ.സജി എസ്.സി.പി. ഒമാരായ ടി.എ അഫ്സൽ, എം.ആർ രാജേഷ്, ശ്രീജിത്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്.

ശിശുദിന റാലിയില്‍ കാവിക്കൊടി; വയനാട് നെല്ലിക്കരയില്‍ പ്രതിഷേധവുമായി സിപിഎമ്മും ഡിവൈഎഫ്ഐയും

Follow Us:
Download App:
  • android
  • ios