കഴിഞ്ഞ ശനിയാഴ്ചയാണ് കാട്ടിലപ്പള്ളി സ്വദേശി സ്വാലിഹിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മലപ്പുറം: മലപ്പുറം തിരൂർ കാട്ടിലപള്ളിയിൽ യുവാവിനെ മർദ്ദിച്ചുകൊന്ന കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിലായി.നേരത്തെ പിടിയിലായ ഒന്നാംപ്രതിയുടെ പിതാവും സഹോദരന്മാരുമാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കാട്ടിലപള്ളി സ്വദേശി സ്വാലിഹിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കേസിൽ ആണ് രണ്ടാം പ്രതി അൻഷാദ്, മൂന്നാം പ്രതി അജ്രിഫ്, നാലാം പ്രതി ആലിക്കുട്ടി എന്നിവരെ രഹസ്യ വിവരത്തെ തുടർന്ന് തിരൂർ പോലീസ് പിടികൂടിയത്.

കൃത്യത്തിന് ശേഷം ഇവർ ഒളിവിൽ ആയിരുന്നു. ഒന്നാം പ്രതി ആഷിഖ് ഞായറാഴ്ച തന്നെ അറസ്റ്റിൽ ആയിരുന്നു. ആലികുട്ടിയുടെ മക്കളാണ് അറസ്റ്റിലായ ആദ്യ മൂന്ന് പ്രതികൾ. കൊല്ലപ്പെട്ട സ്വാലിഹും പ്രതികളും തമ്മിൽ നേരത്തെ വൈരാഗ്യം ഉണ്ടായിരുന്നു. പലപ്പോഴും ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായിരുന്നന്നും പോലീസ് പറയുന്നു. ഏറ്റവും ഒടുവിൽ ആഷിക്കുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് കയ്യാങ്കളിയിൽ എത്തുകയും ആയിരുന്നു. തുടർന്നാണ് സ്വാലിഹിനെ ആഷിക്കും സഹോദരന്മാരും ചേർന്ന് മർദ്ദിച്ചത് എന്നാണ് പോലീസ് വിശദീകരണം. മാരകമായി പരിക്കേറ്റ സ്വാലിഹ് രക്ഷപ്പെട്ട് ഓടുന്നതിനിടെയാണ് വീണു മരിച്ചത്. 

തിരൂരിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ 

മലപ്പുറത്ത് യുവാവിന്‍റെ കൊലപാതകം മുന്‍ വൈരാഗ്യത്തെതുടര്‍ന്ന്, മുഖ്യ പ്രതി അറസ്റ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്