ഇരു ബൈക്കുകളും അമിത വേഗതയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു

തിരുവനന്തപുരം: വർക്കലയിൽ മൂന്ന് കൗമാരക്കാരുടെ ദാരുണ മരണത്തിന് ഇടയാക്കിയ ബൈക്ക് അപകടത്തിന് കാരണമായത് 
ഗുരുതര നിയമ ലംഘനങ്ങളെന്ന് പൊലീസ്. രണ്ടു പേര്‍ സഞ്ചരിച്ച ബൈക്കിന് ഹെഡ് ലൈറ്റ് ഉണ്ടായിരുന്നില്ല. എതിർ ദിശയിൽ വന്ന ബൈക്കിലുണ്ടായിരുന്നത് മൂന്ന് പേരായിരുന്നു. ഇരു ബൈക്കുകളും അമിത വേഗതയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. വർക്കല കുരയ്ക്കണ്ണി ജംഗ്ഷനിൽ ഇന്നലെ രാത്രി പതിനൊന്നേകാലോടെയായിരുന്നു അപകടമുണ്ടായത്. വർക്കല ഇടവ തോട്ടുമുഖം സ്വദേശികളായ ആനന്ദഭാസ്, ആദിത്യൻ, വർക്കല പുന്നമൂട് സ്വദേശി ജിഷ്ണു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

നടിയെ ആക്രമിച്ച കേസിൽ കേരളം സുപ്രീം കോടതിയിൽ, 'നടൻ ദിലീപ് തെളിവ് അട്ടിമറിക്കാൻ ബദൽ കഥകൾ മെനയാൻ ശ്രമിക്കുന്നു'

YouTube video player