തിരുവനന്തപുരം: വിഴിഞ്ഞത്ത് വാഹനപരിശോധനയ്ക്കിടെ എസ് ഐയെ ബൈക്കിൽ എത്തിയ സംഘം ഇടിച്ച് തെറിപ്പിച്ചു. വിഴിഞ്ഞം പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിജയനെയാണ് മൂവര്‍ സംഘം ബൈക്കുകൊണ്ട് ഇടിച്ചത്. മുക്കോല കല്ലുവെട്ടാംകുഴി റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്നു എസ് ഐ വിജയനും സംഘവും.

മൂന്നംഗ സംഘം ബൈക്കിൽ വരുന്നത് കണ്ട് പൊലീസ് കൈ കാണിച്ചു. ഇതിനിടെയാണ് എസ് ഐ വിജയനെ ഇടിച്ചു തെറിപ്പിച്ച് സംഘം കടന്നത്. എന്നാൽ മൂന്നുപേരില്‍ ഒരാളെ പൊലീസ് സംഘം സാഹസികമായി പിടികൂടി. തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയ എസ് ഐയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.