ഇവർ ഓടിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ച മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാർ പിടിയിൽ. വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. കലൂരിൽ 2പേരും ഹൈക്കോടതി ജംഗ്ഷനിൽ ഒരാളുമാണ് പിടിയിലായത്. ഇവർ ഓടിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിൽ ഇന്ന് പൊലീസ് വ്യാപകമായി പരിശോധന നടത്തിയിരുന്നു. കെഎസ്ആർടിസി ബസ്സിലുൾപ്പെടെ പരിശോധന നടത്തി. നിരവധി ബസ്സുകളിലായി നടത്തിയ പരിശോധനയിലാണ് മൂന്നുപേർ അറസ്റ്റിലായത്.



