അധ്യാപികയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിനായിരുന്നു മർദനമെന്നാണ് പരാതി. മാതാപിതാക്കളുടെ പരാതിയിൽ മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടിയുടെ ശരീരത്തിൽ മർദനത്തിൻ്റെ നിരവധി പാടുകളും കാണാൻ കഴിയും. 

കൊച്ചി: കൊച്ചിയിൽ മൂന്നുവയസുകാരന് ക്രൂര മർദനമേറ്റതായി പരാതി. കൊച്ചി മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർത്ഥിയായ 3 വയസുകാരനെയാണ് അധ്യാപിക ക്രൂരമായി മർദിച്ചത്. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് സംഭവം. അധ്യാപിക കുട്ടിയുടെ പുറത്ത് ചൂരൽ പ്രയോഗം നടത്തുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അധ്യാപികയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിനായിരുന്നു മർദനമെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഇന്നലെയാണ് സംഭവം. കുഞ്ഞിൻ്റെ പുറം ചൂരൽ കൊണ്ട് തല്ലിപ്പൊളിക്കുകയായിരുന്നു അധ്യാപിക. സംഭവത്തിൽ അധ്യാപികയെ സസ്പെൻ്റ് ചെയ്തിട്ടുണ്ട്. അതേസമയം, മാതാപിതാക്കളുടെ പരാതിയിൽ മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

കൊമ്പോടു കൂടിയ 'നാഗ തലയോട്ടി' ലേലത്തിൽ നിന്ന് കമ്പനി പിന്മാറി; തീരുമാനം കടുത്ത പ്രതിഷേധമുയർന്നതോടെ

https://www.youtube.com/watch?v=Ko18SgceYX8