സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ഉച്ചയോടെ മേപ്പാടി ഓട്ടോ സ്റ്റാൻഡിന് സമീപമാണ് അപകടം. ഒപ്പം ഉണ്ടായിരുന്ന മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് കുട്ടി റോഡിലേക്ക് ഓടിയതാണ് അപകടത്തിന് കാരണമായത്.
മേപ്പാടി: വയനാട് മേപ്പാടിയിൽ റോഡിലേക്ക് ഇറങ്ങിയോടിയ മൂന്നു വയസ്സുകാരിയെ ഓട്ടോ ഇടിച്ചു. മേപ്പാടി സ്വദേശി സുരേന്ദ്രന്റെ മകൾ ലാവണ്യയാണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ഉച്ചയോടെ മേപ്പാടി ഓട്ടോ സ്റ്റാൻഡിന് സമീപമാണ് അപകടം. ഒപ്പം ഉണ്ടായിരുന്ന മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് കുട്ടി റോഡിലേക്ക് ഓടിയതാണ് അപകടത്തിന് കാരണമായത്.
കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയ്ക്കും പരിക്കേറ്റു. തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്. ഈ സമയം റോഡിലുള്ളവർ മുഴുവൻ അമ്പരപ്പോടെയാണ് നോക്കി നിന്നത്. കുട്ടി ഓട്ടോയുടെ അടിയിലേക്ക് വീണെങ്കിലും ദേഹത്തൂടെ വണ്ടി കയറാത്തത് രക്ഷയായി. ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി രണ്ടുപേരെയും രക്ഷിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം.
തൃശൂർ: വേലൂരിൽ സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിനി മരിച്ചു. തൃശൂർ വേലൂരിൽ നാലുമണിയോടെയാണ് അപകടമുണ്ടായത്. പണിക്കവീട്ടിൽ രാജൻ- വിദ്യ ദമ്പതികളുടെ മകൾ ദിയ (08) ആണ് മരിച്ചത്. വീടിന് മുന്നിൽ വെച്ചാണ് അപകടം. തലക്കോട്ടുക്കര ഒയിറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ദിയ.
ആദ്യദിനം ജോലിക്കെത്തി; വീട് പൊളിക്കുന്നതിനിടെ ചുവരിടിഞ്ഞു വീണ് യുവാക്കൾക്ക് ദാരുണാന്ത്യം
സ്കൂൾ വാനിറങ്ങിയ ഉടനെ കുട്ടി റോഡിന് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. സ്കൂൾ വാനിൽ നിന്നിറങ്ങിയ ദിയ വാനിനു മുമ്പിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്നു. കുട്ടി ക്രോസ് ചെയ്തത് അറിയാതെ വാഹനം മുന്നോട്ടേടുത്തപ്പോൾ ഇടിയേറ്റ് താഴെ വിഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശില്പ, നിത്യ എന്നിവർ സഹോദരിമാരാണ്.
200 രൂപയ്ക്ക് ആംബുലൻസ് വൈകിപ്പിച്ച് രോഗി മരിച്ച സംഭവം: ഡ്രൈവർക്കെതിരെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്
