Asianet News MalayalamAsianet News Malayalam

ഇരിങ്ങാലക്കുടയിൽ 3 വയസുകാരന്റെ തല ഗ്രില്ലിൽ കുടങ്ങി, ഏറെ ശ്രമിച്ചിട്ടും രക്ഷയില്ല, ഒടുവിൽ ഫയര്‍ഫോഴസ് എത്തി

 ഉദ്യോഗസ്ഥരായ കെസി സജീവ്, സന്ദീപ്, ഉല്ലാസ്, ഉണ്ണികൃഷ്ണൻ, ഗോകുൽ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.

three year old s head got stuck in the grill and despite the best efforts the fire force finally arrived ppp
Author
First Published Dec 13, 2023, 10:45 PM IST

ഇരിങ്ങാലക്കുട: ഗ്രില്ലിനുള്ളിൽ തല കുടുങ്ങിയ കുട്ടിയെ അഗ്‌നിരക്ഷാ സേന രക്ഷപെടുത്തി. ഇരിങ്ങാലക്കുട ഠാണാവിൽ കെവിഎം ആർക്കേഡ് എന്ന ബിൽഡിംങ്ങിന്റെ രണ്ടാം നിലയിൽ ആണ് അപകടം നടന്നത്. നടവരമ്പ് സ്വദേശി പാറപ്പുറത്ത് വീട്ടിൽ ഉണ്ണികൃഷ്ണന്റെ മൂന്ന് വയസുള്ള ബുദ്ധദേവ് കൃഷ്ണ എന്ന കുട്ടിയുടെ തലയാണ് ഗ്രില്ലിനുള്ളിൽ കുടുങ്ങിയത്. 

കുട്ടിയെ രക്ഷിക്കാൻ ബന്ധുക്കളും വ്യാപാരികളും ഏറെ ശ്രമിച്ചെങ്കില്ലും സാധിക്കാത്തതിനെ തുടർന്ന് ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. പിന്നീട് സേന സ്ഥലത്തെത്തി ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് ഗ്രിൽ അറുത്ത് മാറ്റി കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി. അസി. സ്റ്റേഷൻ ഓഫിസർ സികെ ബൈജു, ഉദ്യോഗസ്ഥരായ കെസി സജീവ്, സന്ദീപ്, ഉല്ലാസ്, ഉണ്ണികൃഷ്ണൻ, ഗോകുൽ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.

25 അടി താഴ്ചയുള്ള കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി

 പള്ളി പെരുന്നാളില്‍ പങ്കെടുക്കാൻ പോയ യുവാവ് കിണറ്റില്‍ വീണു. ഒരു രാത്രി മുഴുവന്‍ കിണറ്റില്‍ കഴിഞ്ഞ യുവാവിനെ രാവിലെ ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷിച്ച് പുറത്തെത്തിച്ചത്. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ജോണ്‍ ഡ്രിന്‍ ആണ് ഇന്നലെ രാത്രി കിണറ്റില്‍ വീണത്.

ഒല്ലൂര്‍ പള്ളി പെരുന്നാളിന് പോയി മടങ്ങും വഴിയാണ് അപകടം. വൈലോപ്പിള്ളി ഗവ. കോളജിലെ ഇരുപത്തിയഞ്ച് അടി താഴ്ചയിലുള്ള കിണറ്റിലാണ് വീണത്. ജോണിനെ കാണാതായ  വിവരമറിഞ്ഞ് തെരഞ്ഞെത്തിയവരാണ് കിണറ്റില്‍ നിന്ന് നിലവിളി കേട്ടത്. കിണറ്റിനുള്ളിലെ മോട്ടോര്‍ പൈപ്പില്‍ പിടിച്ചു കിടക്കുകയായിരുന്നു ജോണ്‍. തൃശൂര്‍ അഗ്നി രക്ഷാ സേന അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ റ്റി.എസ്. ഷാനവാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ കൊട്ടയില്‍ രക്ഷിച്ച് കരയ്ക്കു കയറ്റിയത്.

അതേസമയം, തിരുവനന്തപുരം വെങ്ങാനൂരിൽ 50 അടി താഴ്ചയയുള്ള കിണറ്റിൽ വീണ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം ഫയര്‍ഫോഴ്സ് രക്ഷിച്ചിരുന്നു. 12 വയസുള്ള പെൺകുട്ടിയാണ് കിണറ്റില്‍ വീണത്. തുടർന്ന്  വിഴിഞ്ഞം അഗ്നിരക്ഷാ സേന ഉടൻ തന്നെ   സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്യുകയായിരുന്നു. 

'കളക്ടറേ വിളിക്കൂ, ഇല്ലേൽ വീട് മൊത്തം കത്തിക്കും'; ഒന്നൊന്നര മണിക്കൂർ മുൾമുനയിൽ നിർത്തി ബാബു, ഒടുവിൽ...

Latest Videos
Follow Us:
Download App:
  • android
  • ios