മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനങ്ങളും 48,000 രൂപയും പ്രതികളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

വേങ്ങര: മലപ്പുറം വേങ്ങരയിൽ എംഡിഎംഎയുമായി മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. വേങ്ങര സ്വദേശി വീരപ്പൻ മണി എന്ന അനിൽകുമാർ (43)ചേറൂർ പുതിയകത്ത് നവാസ് (30) പറപ്പൂർ എടയാട്ട് പറമ്പ് രവി (44) എന്നിവരെയാണ് മലപ്പുറം എക്സൈസ് ടീം പിടികൂടിയത്. പരിശോധനയിൽ 30 ഗ്രാം എംഡിഎംഎ പ്രതികളിൽ നിന്ന് കണ്ടെത്തി. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനങ്ങളും 48,000 രൂപയും പ്രതികളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ദിവസവും മലപ്പുറത്ത് നിന്നും എംഡിഎംഎ പിടികൂടിയിരുന്നു. മലപ്പുറം ജില്ലയിലെ കുറുവയില്‍ ആണ് 75 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലായത്. മുഹമ്മദ് അലി, ദീപക് എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്. ലഹരി മരുന്ന് ചെറിയ പായ്ക്കറ്റുകളിലാക്കി വിൽക്കാനായിരുന്നു ശ്രമം. രണ്ട് സംഭവങ്ങളിലും വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് എക്സൈസ് അറിയിച്ചു. 

Read More :  'മാനവീയം വീഥിയിലേക്ക് വിളിച്ചുവരുത്തിയത് ഭക്ഷണം കഴിക്കാൻ'; യുവാവിന് കുത്തേറ്റ സംഭവം, കൂട്ടുകാരി അറസ്റ്റിൽ