വിയ്യൂര്‍ ജയിലില്‍ റിമാൻഡ് തടവുകാരൻ മർദനമേറ്റ് മരിച്ചെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. പുലക്കോട്ടുക്കര സ്വദേശി രേഷ് ബാബു (36) ആണ് മരിച്ചത്. മോഷണ കുറ്റത്തിനാണ് യുവാവ് പിടിയിലായത്.
തൃശൂര്‍: തൃശൂരില്‍ യുവാവ് മരിച്ചത് ജയിലിലെ മർദ്ദനമേറ്റെന്ന് പരാതി. വിയ്യൂര്‍ ജയിലില്‍ റിമാൻഡ് തടവുകാരൻ മർദനമേറ്റ് മരിച്ചെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. പുലക്കോട്ടുക്കര സ്വദേശി രേഷ് ബാബു (36) ആണ് മരിച്ചത്. മോഷണ കുറ്റത്തിനാണ് യുവാവ് പിടിയിലായത്. ഇയാളെ മേയ് 18നാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ജില്ലാ ജയിലിൽ റിമാൻഡിലായിരുന്നു. മേയ് 26 നാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് മരണം സംഭവിച്ചത്. മരിച്ച യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പറയുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ആളായിട്ടും പൊലീസ് മറച്ചുവച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചു. മാനസികാരോഗ്യ പ്രശ്നമുണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും പുറത്തായി.

