തൃശൂർ: തൃശൂരിൽ ഗുണ്ടകൾ തമ്മിലുണ്ടായ തർക്കത്തിൽ കഴുത്തിൽ കുത്തേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു. തൃശൂർ പെരുമ്പിള്ളിശേരി സ്വദേശി ബിനോയ് ആണ് മരിച്ചത്. കേസിലെ പ്രതിയായ വിവേകിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ അർധരാത്രി ശക്തൻ സ്റ്റാൻഡിന് സമീപമുള്ള കടയിൽ വച്ചാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ബിനോയിയുടെ കഴുത്തിൽ വിവേക് കൊളുത്തു കൊണ്ട് കുത്തുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് ബിനോയ് മരിച്ചത്.