മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചയ്ക്കിടെ ഉടക്കിയ പ്രതിപക്ഷം നടുത്തളത്തിലെത്തി മേയറെ വളഞ്ഞപ്പോഴായിരുന്നു രസകരമായ സംഭവങ്ങള്‍. 

തൃശ്ശൂര്‍; പൊലീസ് സല്യൂട്ടി ലഭിക്കാത്തതില്‍ പരാതിയുമായി രംഗത്ത് എത്തിയ തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസിന് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ കൂട്ട സല്യൂട്ടടി. കഴിഞ്ഞ ദിവസം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് മേയറെ വളഞ്ഞ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സല്യൂട്ട് കൊടുത്തത്. 

എല്ലാവരും സല്യൂട്ട് നല്‍കി തന്നെ ആദരിച്ചപ്പോള്‍ തിരിച്ച് സല്യൂട്ടടിച്ചാണ് മേയര്‍ പ്രതികരിച്ചത്. മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചയ്ക്കിടെ ഉടക്കിയ പ്രതിപക്ഷം നടുത്തളത്തിലെത്തി മേയറെ വളഞ്ഞപ്പോഴായിരുന്നു രസകരമായ സംഭവങ്ങള്‍. 

ഔദ്യോഗിക കാറില്‍ പോകുമ്പോള്‍ പോലീസ് സല്യൂട്ട് നല്‍കുന്നില്ലെന്നും സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്നും എം.കെ.വര്‍ഗീസ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ശേഷം മൂന്നാംസ്ഥാനമാണ് കോര്‍പറേഷന്‍ മേയര്‍ക്കുള്ളത്. സല്യൂട്ട് നല്‍കാത്ത വിഷയം പലതവണ പറഞ്ഞിട്ടും പോലീസ് മുഖം തിരിച്ചെന്നുമാണ് മേയര്‍ പരാതിയില്‍ പറഞ്ഞത്.