Asianet News MalayalamAsianet News Malayalam

ഇരുവരും ഒന്നിച്ചുള്ള യാത്ര, സംശയാസ്പദം, തൃശൂരിൽ പൊലീസ് വളഞ്ഞിട്ട് പിടിച്ചു; പരിശോധനയിൽ കണ്ടത് എംഡിഎംഎ

ബ്രിജിത എം എ, ബി എഡ് ബിരുദധാരിയാണ്. ബാംഗ്ലൂര്‍ താമസിച്ചാണ് ഇവർ പഠനം പൂര്‍ത്തിയാക്കിയത്

Thrissur police arrested woman and youth with mdma drugs from bengaluru drugs sale news asd
Author
First Published Feb 23, 2024, 10:43 PM IST

തൃശൂര്‍: ബംഗളൂരുവിൽ നിന്നുള്ള ബൈക്ക് യാത്രക്കിടെ യുവാവിന്റേയും യുവതിയുടെയും കൈയില്‍ നിന്ന് എം ഡി എം എ പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്നുപീടിക അറവുശാല സ്വദേശിയാ ഷിവാസ് (28), നെന്മാറ കോതകുളം റോഡില്‍ പുന്നച്ചാന്ത് വീട്ടില്‍ ബ്രിജിത (24) എന്നിവരെയാണ് പൊലാസ് ന്യൂജെൻ മയക്കുമരുന്നായ എം ഡി എം എയുമായി പിടികൂടിയത്. പരിശോധനയിൽ രണ്ട് പേരിൽ നിന്നുമായി 23 ഗ്രാം എം ഡി എം എയാണ് പിടിച്ചെടുത്തത്. ബ്രിജിത എം എ, ബി എഡ് ബിരുദധാരിയാണ്. ബാംഗ്ലൂര്‍ താമസിച്ചാണ് ഇവർ പഠനം പൂര്‍ത്തിയാക്കിയത്. ഷിവാസും ബ്രിജിതയും മയക്കുമരുന്ന് വിതരണ ശൃംഖലയിലെ കണ്ണികളാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു

സെക്സ് റാക്കറ്റ്, പ്രായപൂർത്തിയായാകാത്ത പെൺകുട്ടികളും, ബിജെപി നേതാവ് പിടിയിൽ; 6 പേരെ മോചിപ്പിച്ച് ബംഗാൾ പൊലീസ്

കഴിഞ്ഞ ദിവസം രാവിലെ 11.20 ഓടെയാണ് സംഭവം നടന്നത്. ചൊവ്വൂരില്‍വച്ച് എസ് ഐ ശ്രീലാൽ എസിന്‍റെ നേതൃത്വത്തില്‍ ജില്ലാ ഡാന്‍സാഫ് ടീമാണ് ഷിവാസിനെയും ബ്രിജിതയേയും പൊക്കിയത്. ഇരുവരും ബെംഗളൂരുവിൽ നിന്നും തൃശൂരിലേക്ക് വരികയായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് സംശയം തോന്നി ഇരുവരെയും വിശദമായി പരിശോധിച്ചപ്പോഴാണ് എം ഡി എം എ കണ്ടെത്തിയത്. ഷിവാസിന്റെ കൈയില്‍നിന്ന് 19.27 ഗ്രാമും ബ്രിജിതയുടെ കൈയില്‍ നിന്ന് 4.07 ഗ്രാം എം ഡി എം എയുമാണ് പിടികൂടിയത്.

ബ്രിജിത എം എ, ബി എഡ് ബിരുദധാരിയാണ്. ബാംഗ്ലൂര്‍ താമസിച്ചാണ് ഇവർ പഠനം പൂര്‍ത്തിയാക്കിയത്. ഷിവാസും ബ്രിജിതയും മയക്കുമരുന്ന് വിതരണ ശൃംഖലയിലെ കണ്ണികളാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. ആർക്ക് വേണ്ടിയാണ് മയക്കുമരുന്ന് കേരളത്തിലേക്ക് കൊണ്ടു വന്നതെന്നും എവിടെ നിന്നാണ് വാങ്ങിയത് എന്നതുമടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios