പെരുന്നാളിനിടെ സംഘര്‍ഷം: യൂത്ത് കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു
ബാന്റ് മേളത്തിന് മുന്നിലെ തിരക്ക് നിയന്ത്രിക്കുന്നതിനിടെയാണ് ഷാന്റോ പള്ളിത്തറയ്ക്ക് കുത്തേറ്റത്.

തൃശൂര്‍: മാപ്രാണം ഹോളി ക്രോസ് പള്ളി പെരുന്നാളിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. യൂത്ത് കോണ്‍ഗ്രസ് പൊറുത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറയ്ക്കാണ് കുത്തേറ്റത്.
ഇന്നലെ രാത്രിയാണ് സംഭവം. സെന്റ് ജോണ്‍സ് കപ്പേളയില്‍ നിന്നുള്ള എഴുന്നെള്ളിപ്പിനിടെയാണ് സംഘര്‍ഷം നടന്നത്. ബാന്റ് മേളത്തിന് മുന്നിലെ തിരക്ക് നിയന്ത്രിക്കുന്നതിനിടെയാണ് സംഭവം. സംഘര്‍ഷത്തിനിടെ ഷാന്റോയുടെ വയറില്‍ കുത്തേല്‍ക്കുകയായിരുന്നു. ഷാന്റോയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരാണ് കുത്തിയതെന്ന് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
പിതാവ് പെട്രോളൊഴിച്ച് കത്തിച്ച മകനും ചെറുമകനും മരിച്ചു
തൃശൂര്‍: ചിറക്കേക്കോട് പിതാവ് പെട്രോളൊഴിച്ച് കത്തിച്ച മകനും ചെറുമകനും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി (38), മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവരാണ് മരിച്ചത്. ജോജിയുടെ ഭാര്യ ലിജി (32) അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കുടുംബ വഴക്കിനെ തുടര്‍ന്ന് ജോജിയുടെ പിതാവ് ജോണ്‍സന്‍ (58) ആണ് മൂവരെയും പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. മകന്റെ കുടുംബത്തെ തീ കൊളുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജോണ്‍സനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ജോണ്‍സന്‍ മകനെയും മരുമകളെയും കൊച്ചുമകനെയും തീ കൊളുത്തിയത്. സെക്യൂരിറ്റി ജീവനക്കാരനാണ് ജോണ്‍സന്‍. ലോറി ഡ്രൈവറാണ് മകന്‍ ജോജി.