എറണാകുളം ആലുവയിൽ ശനിയാഴ്ച്ച രാത്രിയുണ്ടായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. 

കൊച്ചി: എറണാകുളം ആലുവയിൽ ശനിയാഴ്ച്ച രാത്രിയുണ്ടായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. തോട്ടക്കാട്ടുകരയിലെ സ്വകാര്യ സ്ഥാപനത്തിൽ നിർത്തിയിട്ട കാറുകൾക്ക് മുകളിലേക്ക് തൂണിന്റെ ഒരു ഭാഗം അടർന്നു വീണ് വാഹനത്തിന്റെ ചില്ലുകൾ തകർന്നു. തൊട്ടടുത്ത വീട്ടിലെ തെങ്ങിനും ഇടിമിന്നലിൽ ആഘാതമേറ്റിട്ടുണ്ട്. വീട്ടിലെ സിസിടിവി അടക്കം ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലൈറ്റുകൾ, പ്ലഗ്ഗുകൾ എന്നിവ കത്തിപ്പോവുകയും സ്വിച്ച് ബോർഡുകൾ ഇളകുകയും ചെയ്തു. പ്രദേശത്ത് കാര്യമായി മഴ പെയ്യാതെയാണ് ശക്തമായ ഇടിമിന്നലുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.

Asianet News Live | Sandeep Varier | Palakkad By Poll | By-Election 2024 | ഏഷ്യാനെറ്റ് ന്യൂസ് | LIVE