സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്
പാലക്കാട്: പാലക്കാട് പള്ളികൾ കേന്ദ്രീകരിച്ച് മോഷണം പ്രതി പിടിയിൽ. കർണാടക സ്വദേശി മുഹസിൻ മുബാറക്ക് ആണ് പിടിയിലായത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കർണാടകയിൽ നിന്ന് ട്രെയിൻ കയറി കേരളത്തിലെത്തി മോഷണം നടത്തിയിരുന്ന പ്രതിയാണ് വലയിലായത്. ഇക്കഴിഞ്ഞ ഡിസംബറിൽ പാലക്കാട് മഞ്ഞക്കുളം പള്ളിയിൽ നടന്ന മോഷണ കേസിലാണ് മുഹസിൻ മുബാറക്ക് അറസ്റ്റിലായത്.
എസ് ഐ ഐശ്വര്യയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതിയെ പിടികൂടിയത്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ട്രെയിനിൽ കേരളത്തിലെത്തി മോഷണം നടത്തിയിരുന്ന പ്രതിയെ വെള്ളിയാഴ്ച തന്നെ വലവിരിച്ചാണ് അന്വേഷണ സംഘം പിടികൂടിയത്.
ആ പോകുന്നത് തന്‍റെ തന്നെ ബൈക്കല്ലേ, ഞെട്ടി ലിജോ; പിന്നാലെ പാഞ്ഞു, ഹോണ്ട ഷൈൻ സഹിതം പ്രതി പിടിയിൽ
വിശദ വിവരങ്ങൾ ഇങ്ങനെ
മസ്ജിദ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതിയാണ് പിടിയിലായത്. കർണാടക ഗുൽബ൪ഗ് സ്വദേശി മുഹസിൻ മുബാറക്ക് ആണ് പാലക്കാട് ടൌൺ സൌത്ത് പൊലീസിന്‍റെ പിടിയിലായത്. പ്രത്യേക സംഘം രൂപീകരിച്ച് സി സി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. ക൪ണാടകയിലെ ഗുൽബ൪ഗ് ഗ്രാമത്തിൽ ഓട്ടോ തൊഴിലാളിയാണ് മുഹസിൻ. വ്യാഴാഴ്ചകളിൽ കേരളത്തിലേക്കോ തമിഴ്നാട്ടിലേക്കോ ട്രെയിൻ കയറും. അ൪ധരാത്രി ഏതെങ്കിലും റെയിൽവേ സ്റ്റേഷനിൽ ഇറങ്ങും. അടുത്തുള്ള മസ്ജിദ് കണ്ടുപിടിച്ച ശേഷം കവ൪ച്ച നടത്തും. പിന്നാലെ കിട്ടിയ പണവുമായി രാവിലെ നാട്ടിലേക്ക് ട്രെയിൻ കയറും. ഇതാണ് പ്രതിയുടെ കവ൪ച്ചാ രീതിയെന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം രണ്ടു തവണയെങ്കിലും കവ൪ച്ചയ്ക്കായി പ്രതി എത്താറുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ഇന്നലെ പതിവു പോലെ വീട്ടിൽ നിന്നും ഇറങ്ങിയ പ്രതിയെ നിരീക്ഷിച്ചു വന്ന പൊലീസ് പുല൪ച്ചെ പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും കയ്യോടെ പൊക്കുകയായിരുന്നു. കഴിഞ്ഞ വ൪ഷം ഡിസംബറിൽ പാലക്കാട് മഞ്ഞക്കുളം പള്ളിയിൽ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. പള്ളിയിലെ സി സി ടി വിയിൽ പതിഞ്ഞ പ്രതിയുടെ ഫോട്ടോ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എസ് ഐ ഐശ്വര്യയുടെ നേതൃത്വത്തിലുള്ള സംഘം ഒരുമാസം മുമ്പ് പ്രതിയുടെ വീടും മോഷണ രീതിയും പഠിച്ചു. പിന്നാലെയാണ് പ്രതി വലയിലായത്.
