കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിക്കണമെന്നും പ്രശ്നത്തിന് പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു

കൽപ്പറ്റ: സുൽത്താൻ ബത്തേരി പൂമലയിൽ കടുവയുടെ ആക്രമണം. പ്രദേശവാസികളായ രണ്ട് പേരുടെ 4 ആടുകൾക്ക് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് പൂമല കരടിമൂലയിൽ കടുവയുടെ ആക്രമണം ഉണ്ടായത്. പ്രദേശവാസിയായ പറമ്പത്ത് രാമകൃഷ്ണന്റെ മൂന്ന് ആടുകളെയും, പൂമല ചെറുപുഷ്പഗിരി ഫ്രാൻസിസിന്റെ ഒരു ആടിനെയുമാണ് കടുവ ആക്രമിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മേപ്പാടിയിൽ നിന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയുടെ കാൽപ്പാടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. പരിക്കേറ്റ ആടുകളെ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പ്രദേശത്ത് അടുത്തിടെയായി കടുവയുടെ ആക്രമണം തുടരെ തുടരെ ഉണ്ടാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നുണ്ട്. കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിക്കണമെന്നും പ്രശ്നത്തിന് പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.