കല്‍പ്പറ്റ: കര്‍ണാടക വനത്തിനുള്ളിലെ റോഡ് മുറിച്ച് കടക്കുന്ന കടുവയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കാടിനുള്ളിലെ റോഡ് മുറിച്ചു കടക്കുന്ന കടുവയാണ് ദൃശ്യങ്ങളില്‍. റോഡിന് ഒരു വശത്തുള്ള കാടിറങ്ങി റോഡ് മുറിച്ചു കടന്ന് മറുവശത്തെ വനത്തിലേക്ക് പോവുകയാണ് ദൃശ്യത്തിലെ കടുവ. 

ഇന്ന് വൈകുന്നേരം നാല് മണിയോടെ പുല്‍പ്പള്ളി സ്വദേശിയാണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. കര്‍ണാടകയിലെ വെള്ളയ്ക്ക് സമീപമുള്ള കാട്ടിലൂടെ കടന്നുപോവുന്ന റോഡില്‍ വാഹനം നിര്‍ത്തിയവരാണ് വീഡിയോ ഷൂട്ട് ചെയ്ത്. ജീവിതത്തില്‍ ആദ്യമായാണ് കടുവയെ നേരിട്ടുകാണുന്നതെന്ന് യാത്രക്കാര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. 
 

"