23 വര്‍ഷമായി പൂട്ടി കിടക്കുന്ന പീരുമേട് ടീ കമ്പനിയുടെ സ്ഥലത്താണ് ഏല കൃഷി നടത്തുന്നത്.
ഇടുക്കി: ഉപ്പുതറയിലും പുലിയിറങ്ങിയതായി സംശയം. ഉപ്പുതറ പുതുക്കട നിലക്കല്‍ സരിലാലാണ് രാത്രിയില്‍ പുലിയെ കണ്ടത്. രാത്രിയില്‍ കൃഷിയിടത്തിലെ ഏലത്തിനും കപ്പക്കും കാവല്‍ കിടക്കാന്‍ എത്തിയപ്പോഴാണ് പുലിയെ പോലുള്ള മൃഗത്തെ കണ്ടതെന്ന് സരിലാല്‍ പറഞ്ഞു. ഭയത്തില്‍ ഓടി രക്ഷപെട്ടു. അല്‍പം കഴിഞ്ഞ് തിരികെ എത്തി നടത്തിയ പരിശോധനയിലും പുലിയെ കണ്ടു. രാവിലെ വീണ്ടും തോട്ടത്തിലെത്തിയപ്പോള്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളും കണ്ടെന്ന് സരിലാല്‍ പറഞ്ഞു.
കഴിഞ്ഞ 23 വര്‍ഷമായി പൂട്ടി കിടക്കുന്ന പീരുമേട് ടീ കമ്പനിയുടെ സ്ഥലത്താണ് ഏല കൃഷി നടത്തുന്നത്. ചുറ്റുമുള്ള തേയിലച്ചെടികള്‍ക്കിടയില്‍ കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്നതിനാല്‍ വന്യമൃഗ സാന്നിദ്ധ്യം തള്ളി കളയാനാകില്ലെന്ന് ഇവര്‍ പറയുന്നു.
കഴിഞ്ഞ മാസം പ്രദേശത്തെ മറ്റൊരു കര്‍ഷകനായ അജേഷ് പുലിയെ കണ്ടതായി പറഞ്ഞിരുന്നു. എന്നാല്‍ ഇത് ആരും ഗൗരവമായി എടുത്തിരുന്നില്ല. സരിലാലും ബന്ധുവും പുലിയെ നേരിട്ടു കണ്ടതായി പറഞ്ഞതോടെ നാട്ടുകാര്‍ ഭീതിയിലാണ്. കാല്‍പ്പാടുകള്‍ കണ്ടതോടെ പഞ്ചായത്തിലും വനംവകുപ്പിലും വിവരം അറിയിച്ചു. വനപാലകര്‍ സ്ഥലത്തെത്തി കാല്‍പ്പാടുകളുടെ ഫോട്ടോയെടുത്ത് ശാസ്ത്രിയ പരിശോധനക്കയച്ചു. പരിശോധനയില്‍ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചാല്‍ നിരീക്ഷണ ക്യമറ സ്ഥാപിക്കാനാണ് വനംവകുപ്പ് തീരുമാനം.
മന്ത്രിയുടെ അവകാശവാദം തെറ്റ്; മിക്ക സപ്ലൈകൊ ഔട്ട്ലെറ്റുകളിലും അവശ്യ സാധനങ്ങളില്ല

