വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയാണ് മധുവിനെ അക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. ഈ മേഖലയിൽ അടുത്തിടെയായി കടുവാശല്യം വർധിച്ചിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. ഭാഗ്യയാണ് മധുവിന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്

കൽപ്പറ്റ: വിറക് ശേഖരിക്കാൻ കാട്ടിൽപ്പോയ ആദിവാസി യുവാവിനെ കടുവ കൊന്നുതിന്നു. കർണാടകയിലെ ബൈരക്കുപ്പ മാനിമൂല കോളനിയിലെ മധു (28) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ വീട്ടിൽ നിന്നിറങ്ങിയ മധു രാത്രി വൈകിയും തിരിച്ചെത്തിയില്ല. തുടർന്ന് തിങ്കളാഴ്ച നാട്ടുകാരും വനം വകുപ്പും നടത്തിയ തിരച്ചിലിലാണ് കോളനിയിൽനിന്ന് 200 മീറ്റർ അകലെ തലയും കൈകാലുകളും നഷ്ടപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.