കർണാടക ബന്ദിപൂർ വനത്തിനുള്ളിൽ കടുവ ഒരാളെ കൊന്നു. കുണ്ടറ സ്വദേശിയാണ് മരിച്ചത്. 

ബന്ദിപൂർ: കർണാടക ബന്ദിപൂർ വനത്തിനുള്ളിൽ പ്രഭാതകൃത്യത്തിനിറങ്ങിയ ആളെ കൊന്നു. കുണ്ടറ സ്വദേശി ചിന്നപ്പന്‍ (34) ആണ് കടുവയുടെ ആക്രമണത്തില്‍ മരിച്ചത്. കേരള കർണാടക അതിർത്തിയിലെ ബന്ദിപൂർ വനത്തിനുള്ളിലാണ് സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ കുറെ ആഴ്ചകളായി മേഖലയില്‍ കടുവശല്യം രൂക്ഷമാണ്. നാട്ടുകാരും വനംവകുപ്പും സംഘടിച്ച് ഈ കടുവയെ കബനിക്ക് അക്കരെ കര്‍ണാടക വനത്തിലേക്കു തുരത്തിയെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ കടുവ ഇക്കരയ്ക്ക് തന്നെ നീന്തിവന്നു.