Asianet News MalayalamAsianet News Malayalam

റോഡ് മുറിച്ച് കടക്കുന്ന കടുവയ്ക്ക് മുമ്പില്‍പ്പെട്ട് മലയാളി ബൈക്ക് യാത്രികര്‍; വീഡിയോ

പതറാത വണ്ടിയോടിച്ചത് കൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്ന് യാത്രികരിലൊരാള്‍ പകര്‍ത്തിയ വീഡിയോയില്‍ നിന്ന് വ്യക്തം. 

tiger tries to attack bike riders video
Author
Wayanad, First Published Jun 30, 2019, 10:47 AM IST

വയനാട്: റോഡ് മുറിച്ച് കടക്കുന്ന കടുവക്ക് മുമ്പില്‍ അപ്രതീക്ഷിതമായി എത്തിപ്പെട്ട് ബൈക്ക് യാത്രികര്‍. ഭീതിപ്പെടുത്തുന്ന നിമിഷങ്ങള്‍ക്കൊടുവില്‍ തലനാരിഴക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. പതറാത വണ്ടിയോടിച്ചത് കൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്ന് യാത്രികരിലൊരാള്‍ പകര്‍ത്തിയ വീഡിയോയില്‍ നിന്ന് വ്യക്തം.

വയനാട്ടില്‍ നിന്നുള്ളതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പ്രചരിക്കുന്നുണ്ടെങ്കിലും വനംവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. സുല്‍ത്താന്‍ബത്തേരി-പുല്‍പ്പള്ളി പാതയിലാണ് സംഭവമെന്നും ചിലര്‍ പറയുന്നുണ്ട്. ബൈക്ക് യാത്രികര്‍ മലയാളം സംസാരിക്കുന്നത് കൊണ്ട് സംഭവം കേരളത്തിലാകാമെന്നാണ് ചില ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. 

"

Follow Us:
Download App:
  • android
  • ios