Asianet News MalayalamAsianet News Malayalam

ടിപ്പർ ലോറിക്കടിയിലേക്ക് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ബിനുവിന്റെ ശരീരത്തിലൂടെ ലോറിയുടെ പിൻവശത്തെ ടയർ കയറിയിറങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റ ബിനുവിനെ ചാവക്കാട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

tipper lorry bike accident one death in chavakkad fvv
Author
First Published Sep 25, 2023, 2:01 PM IST

തൃശൂർ: ചാവക്കാട് ടിപ്പർ ലോറിക്കടിയിലേക്ക് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പാലക്കാട് പെരിങ്ങോട് ശങ്കർ നിവാസിൽ 40 വയസ്സുള്ള ബിനുവാണ് മരിച്ചത്. വടക്കേ ബൈപ്പാസ് റോഡിലൂടെ ചാവക്കാട് ബസ്റ്റാൻഡ് ഭാഗത്തേക്ക് പോവുകയായിരുന്നു ടിപ്പർ ലോറി. ഈ ലോറി മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബിനു ടിപ്പർ ലോറിക്കടിയിലേക്ക് വീണത്. ബിനുവിന്റെ ശരീരത്തിലൂടെ ലോറിയുടെ പിൻവശത്തെ ടയർ കയറിയിറങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റ ബിനുവിനെ ചാവക്കാട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

ആലപ്പുഴ മാരാരിക്കുളത്ത് വീടിന് പുറത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios