തിരൂർ: ഭൗമ സൂചിക പദവിയുമായി തിരൂർ വെറ്റില അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ഭൗമ സൂചിക പദവിയുടെ വിളംബര ശിൽപ്പശാല ഉദ്ഘാടനം മന്ത്രി വി എസ് സുനിൽക്കുമാർ നിർവഹിച്ചു. തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാതല കർഷക അവാർഡ് വിതരണവും മന്ത്രി നിർവഹിച്ചു.

സി മമ്മൂട്ടി എംഎൽഎ അധ്യക്ഷത വഹിച്ചു. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കുമായി കയറ്റുമതി ചെയ്യുന്ന തിരൂർ വെറ്റില തിരൂർ താലൂക്കിലെ 270  ഹെക്ടർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്.

കൃഷി വകുപ്പിന്റെയും കേരള കാർഷിക സർവകലാശാലയുടെയും ശ്രമഫലമായാണ് തിരൂർ വെറ്റിലയ്ക്ക് ഭൗമ സൂചിക പദവി ലഭിച്ചത്. വി അബ്ദുറഹിമാൻ എംഎൽഎ,  നഗരസഭ ചെയർമാൻ കെ ബാവ, പഞ്ചായത്ത് പ്രസിഡന്റ് സി പി റംല തുടങ്ങി വിവിധ ജനപ്രതിനിധികൾ സംബന്ധിച്ചു.

വെറ്റില കൃഷി ചെയ്‍താല്‍ നല്ല ലാഭം നേടാം, ഈ കര്‍ഷകന്‍ നേടിയത് മികച്ച വരുമാനം, പരിചരിക്കേണ്ടത്

ഇങ്ങനെസസ്യശാസ്ത്ര ലോകത്തേക്ക് ഇടുക്കിയിൽനിന്നും രണ്ട് പുതിയ സസ്യങ്ങൾ കൂടി