Asianet News MalayalamAsianet News Malayalam

എറണാകുളം ജില്ലയിൽ നാളെ ഹർത്താൽ ഇല്ല; കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് ഹർത്താൽ വിരുദ്ധ സമിതി

പാർട്ടി ഭേദമെന്യേ 49 സംഘടനകൾ ചേർന്ന് രൂപീകരിച്ച ആന്റി ഹർത്താൽ കോർഡിനേഷൻ കമ്മറ്റിയാണ് പ്രസ്താവനയിൽ ഇക്കാര്യം അറിയിച്ചത്. ഒരു ഹർത്താലിനോടും സഹകരിക്കില്ലെന്നാണ് ഈ കമ്മറ്റിയുടെ ഐക്യകണ്ഠേനയുള്ള തീരുമാനം.

tomorrow no harthal at eranakulam district says anti harthal committee
Author
Ernakulam, First Published Jan 2, 2019, 9:33 PM IST

എറണാകുളം: എറണാകുളം ജില്ലയിൽ നാളെ കടകൾ തുറന്ന് പ്രവർത്തിക്കുകയും ബസ് ഓടുകയും ചെയ്യുമെന്ന് ഹർത്താൽ വിരുദ്ധ സമിതി അറിയിച്ചു. പാർട്ടി ഭേദമെന്യേ 49 സംഘടനകൾ ചേർന്ന് രൂപീകരിച്ച ആന്റി ഹർത്താൽ കോർഡിനേഷൻ കമ്മറ്റിയാണ് പ്രസ്താവനയിൽ ഇക്കാര്യം അറിയിച്ചത്. ഒരു ഹർത്താലിനോടും സഹകരിക്കില്ലെന്നാണ് ഈ കമ്മറ്റിയുടെ ഐക്യകണ്ഠേനയുള്ള തീരുമാനം. വ്യാഴാഴ്ചത്തെ ഹർത്താൽ ദിനത്തിൽ തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ബസ്സുകൾക്കും കേടുപാടുകൾ സംഭവിച്ചാൽ കമ്മറ്റി നഷ്ടപരിഹാരം നൽകും. സർക്കാരും പോലീസും സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹർത്താൽ വിരുദ്ധ സമിതി പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ വർഷം 97 ഹർത്താലുകളാണ് സംസ്ഥാനത്ത് ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേരള ചേംബർ ഓഫ് കൊമേഴ്സ്, ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷൻ, ടെക്സ്റ്റൈൽ ആന്റ് ​ഗാർമെന്റ് ഡീലേഴ്സ് അസോസിയേഷൻ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മുതലായ 49 സംഘടനകൾ ചേർന്ന് ഇങ്ങനെയൊരു സമിതി രൂപീകരിച്ചത്. 

Follow Us:
Download App:
  • android
  • ios