അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
തൃശ്ശൂർ: അന്തിക്കാട് ഉണ്ടായ വാഹനാപകടത്തിൽ മധ്യവയസ്കക്ക് ദാരുണാന്ത്യം. ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിച്ചാണ് സ്ത്രീ മരിച്ചത്. കാഞ്ഞാണി ആനക്കാടു സ്വദേശി പള്ളിത്തറ വീട്ടിൽ ഷീജയാണ് മരിച്ചത്. 55 വയസായിരുന്നു. ഷീജയുടെ ഭർത്താവ് ശശി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പിന്നിൽ ലോറിയിടിച്ചതിനെ തുടർന്ന് ബൈക്കിൽ നിന്ന് നിലത്ത് വീണ ഷീജയുടെ തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഷീജയുടെ മരണം സംഭവിച്ചു. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
