പൂവുത്തുംകടവ് സർവ്വീസ് സഹകരണ ബാങ്കിനടുത്ത് ദേശീയ പാതയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ പീറ്ററിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

തൃശൂർ: ശ്രീനാരായണപുരത്ത് ടോറസ് ലോറിക്ക് പിറകിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഡോക്ടർ മരിച്ചു. കൊല്ലം കടപ്പാക്കട സ്വദേശി ഡോ പീറ്റർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. പൂവുത്തുംകടവ് സർവ്വീസ് സഹകരണ ബാങ്കിനടുത്ത് ദേശീയ പാതയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ പീറ്ററിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

ചരിഞ്ഞിറങ്ങിയ ഡ്രാഗണ്‍, ചിരിച്ചിറങ്ങിയ സുനിത വില്യംസ്, ലോകം കാത്തിരുന്ന മാസ് എന്‍ട്രി; ആ കാഴ്ചകള്‍ വീണ്ടും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം