കോഴിക്കോട്: കോടഞ്ചേരി വട്ടച്ചിറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ യാത്രക്കാരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. 

തമിഴ്നാട് സ്വദേശികളായ തിരുമുഖൻ (25), മനോഹരൻ (27), പ്രിയൻ (27) എന്നിവരെയാണ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിനോദ സഞ്ചാര കേന്ദ്രമായ  തുഷാരഗിരിയില്‍ എത്തിയവരാണ് അപകടത്തിൽ പെട്ടത്. ബസ് റോഡിന്റെ ഓരത്തെ താഴ്ചയിലേക്ക് പതിക്കാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.