വഴിക്കടവ് - ബാംഗ്ലൂർ രാത്രികാല ടൂറിസ്റ്റ് ബസിൽ ഓഗസ്റ്റ് 31നാണ് സംഭവം നടന്നത്. ബസ് തിരുനെല്ലി എത്തിയതോടെ മദ്യപിച്ച് ലക്കുകെട്ട ഡ്രൈവർ ഛർദ്ദിച്ച് ബോധം കെട്ട് ഉറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

മലപ്പുറം: മലപ്പുറത്ത് സർവീസിനിടയിൽ ടൂറിസ്റ്റ് ബസ്സിൽ ഡ്രൈവർ മദ്യപിച്ച് ബോധം കെട്ടു. ബസിലെ യാത്രക്കാർ അഞ്ച് മണിക്കൂറോളം റോഡിൽ കുടുങ്ങി. വഴിക്കടവ് - ബാംഗ്ലൂർ രാത്രികാല ടൂറിസ്റ്റ് ബസിൽ ഓഗസ്റ്റ് 31നാണ് സംഭവം നടന്നത്. ബസ് തിരുനെല്ലി എത്തിയതോടെ മദ്യപിച്ച് ലക്കുകെട്ട ഡ്രൈവർ ഛർദ്ദിച്ച് ബോധം കെട്ട് ഉറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തലനാരിഴയ്ക്കാണ് വലിയ അപകടം സംഭവിക്കാതെ ബസിലെ യാത്രക്കാർ രക്ഷപ്പെട്ടത്. താൽക്കാലിക ഡ്രൈവർ ആയിരുന്നുവെന്നും പൊലീസ് വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞതെന്നും ട്രാവൽ ഏജൻസി പറയുന്നു.

YouTube video player