Asianet News MalayalamAsianet News Malayalam

ഓണമാഘോഷിക്കാൻ സഞ്ചാരികളെത്തുന്നു: പ്രതീക്ഷയിൽ രാമക്കൽ മേട്ടിലെ ഓഫ് റോഡ് ജീപ്പ് ഡ്രൈവർമാർ

ഓണമാഘോഷിക്കാൻ സഞ്ചാരികളെത്തി തുടങ്ങിയതോടെ ഇടുക്കിയിലെ രാമക്കൽ മേട്ടിലെ ഓഫ് റോഡ് ജീപ്പ് ഡ്രൈവർമാർ പ്രതീക്ഷയിലാണ്. 

Tourists arrive to celebrate Onam Off road jeep drivers at Ramakkal Mettu in anticipation
Author
Kerala, First Published Aug 20, 2021, 10:11 AM IST

ഇടുക്കി: ഓണമാഘോഷിക്കാൻ സഞ്ചാരികളെത്തി തുടങ്ങിയതോടെ ഇടുക്കിയിലെ രാമക്കൽ മേട്ടിലെ ഓഫ് റോഡ് ജീപ്പ് ഡ്രൈവർമാർ പ്രതീക്ഷയിലാണ്. ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ ഇവരുടെ ജീവിതവും കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.

ഇടുക്കിയിലെത്തുന്ന സാഹസികരായ സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് മലനിരകളിലൂടെയും കുന്നിൻ ചെരിവുകളിലൂടെയുമുള്ള ഈ ഓഫ് റോഡ് ജീപ്പ് സവാരി. സവാരിന നല്ലതാണെങ്കിലും നാലു വർഷമായി ഇവരുടെ സ്ഥിതി ദയനീയമായിരുന്നു.

ഓണത്തോടൊപ്പം ലോക്ക്ഡൌൺ നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയതോടെ ഇവരും ഉണർന്നു. ജീപ്പുകൾ പണികളൊക്കെ തീർത്ത് ടെസ്റ്റിംഗ് നടത്തി. അവധി തുടങ്ങിതോടെ സഞ്ചാരികളൊത്തി തുടങ്ങി. സർക്കാർ ഉത്തരവുകളും ഡിറ്റിപിസി മാദണ്ഡങ്ങളു പാലിച്ചാണ് സവാരി. 

രാമക്കൽമേട്, ആമപ്പാറ, ഫ്ലൈറ്റ് വ്യൂ പോയിൻറെ എന്നിവടങ്ങളിലൂടെ സവാരി നടത്താൻ സഞ്ചാരികൾക്കും താൽപ്പര്യമാണ്. വരും ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്നും കടങ്ങളൊക്കെ വീട്ടി നല്ലൊരു ജീവിതത്തിലേക്ക് കടക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios