Asianet News MalayalamAsianet News Malayalam

അതിസുരക്ഷാ ജയിലില്‍ പുറത്തിറങ്ങാനാവുന്നില്ല; നിരാഹാര സമരത്തില്‍ കൊടി സുനി

വിയ്യൂര്‍ ജയിലില്‍ വധഭീഷണിയുണ്ടെന്ന് കാണിച്ച് സുനി നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. ഇവിടെ പുറത്തിറങ്ങി വ്യായാമം ചെയ്യാനോ മറ്റുള്ള തടവുകാരേപ്പോലെ പുറത്തിറങ്ങി ജോലി ചെയ്യാനോ കൊടി സുനിക്ക് സാധിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു നിരാഹാരം

TP murder case accused Kodi Suni goes on hunger strike in Viyyur Prison
Author
Viyyur Sub Jail, First Published Sep 28, 2021, 6:40 PM IST

കണ്ണൂര്‍ ജയിലിലേക്ക് (Kannur Prison)മാറ്റണമെന്നാവശ്യപ്പെട്ട് കൊട് സുനി(Kodi Suni) ജയിലില്‍ നിരാഹാര സമരത്തില്‍(Hunger Strike). മിനിഞ്ഞാന്ന് രാത്രി മുതല്‍ ഇന്ന് രാവിലെ വരെയായിരുന്നു ടി പി ചന്ദ്രശേഖരന്‍ വധക്കേസ്(T P Chandrasekharan murder case) പ്രതിപ്പട്ടികയിലുള്ള കൊടി സുനിയുടെ നിരാഹാരം. വിയ്യൂര്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്നായിരുന്നു നിരാഹാര സമരത്തിന്‍റെ ആവശ്യം. വിയ്യൂരില്‍ അതിസുരക്ഷാ ജയിലിലാണ് സുനിയുള്ളത്.

വിയ്യൂര്‍ ജയിലില്‍ വധഭീഷണിയുണ്ടെന്ന് കാണിച്ച് സുനി നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. ഇവിടെ പുറത്തിറങ്ങി വ്യായാമം ചെയ്യാനോ മറ്റുള്ള തടവുകാരേപ്പോലെ പുറത്തിറങ്ങി ജോലി ചെയ്യാനോ കൊടി സുനിക്ക് സാധിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു നിരാഹാരം. കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്ന കൊടി സുനിയുടെ അപേക്ഷ നേരത്തെ ഡിജിപി തള്ളിയിരുന്നു.ജയില്‍ മാറ്റം ആവശ്യവുമായി കോടതിയെ സമീപിക്കാനാണ് കൊടി സുനിയുടെ നീക്കം.

വധഭീഷണിയെന്ന കൊടി സുനിയുടെ പരാതി 'ആസൂത്രിത നീക്കത്തിന്റെ' ഭാഗമെന്ന് പൊലീസ്

സമരം ഫലം കാണാതെ വന്നതോടെ ഇന്ന് ഉച്ചയോടെ കൊട് സുനി നിരാഹാരം അവസാനിപ്പിച്ച് ഭക്ഷണം കഴിക്കുകയായിരുന്നു. രാത്രി ഭക്ഷണം സെല്ലിലേക്ക് വാങ്ങുകയുെ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിയ്യൂര്‍ ജയിലില്‍ വധഭീഷണിയുണ്ടെന്ന പരാതി കണ്ണൂര്‍ ജയിലിലേക്ക് എത്താനുള്ള നീക്കത്തിന്‍റെ ഭാഗമെന്നാണ് പൊലീസ് വിലയിരുത്തുന്നത്. വിയ്യൂർ അതിസുരക്ഷാ ജയിലിൽ സുനിക്ക് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷയാണ്. കൊടി സുനി പരാതിയിൽ പേരെടുത്ത് പറഞ്ഞ തടവുകാരൻ റഷീദിനെ പൂജപ്പുര ജയിലിലേക്ക് മാറ്റി. എങ്കിലും കനത്ത സുരക്ഷ തുടരണമെന്നാണ് ജയിൽ അധികൃതർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.

കൊലക്കേസ് പ്രതികളുടെ ഫോണ്‍വിളി; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

വിയ്യൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്ന് ആഴ്ചകൾക്കു മുമ്പാണ് ടി.പി വധക്കേസ് പ്രതിയായ കൊടി സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. സുനിയെ പാർപ്പിച്ചിരിക്കുന്നത് ഗാർഡ് ഓഫീസിന് തൊട്ടടുത്ത സെല്ലിൽ.ജയിൽ സൂപ്രണ്ട് ഉൾപ്പെടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ കണ്ണെത്തുന്നിടമാണിത്. മറ്റ് തടവുകാരിൽ നിന്ന് വ്യത്യസ്തമായി സുനിയുടെ സെൽ 24 മണിക്കൂറും പൂട്ടിയിടുകയാണ് ചെയ്യാറ്. 

Follow Us:
Download App:
  • android
  • ios