തൃശൂർ: കുതിരാനിൽ ഇന്ന് കർശന ഗതാഗത നിയന്ത്രണം. പവർ ഗ്രിഡ്  കോർപ്പറേഷന്‍റെ ഭൂഗർഭ കേബിൾ ഇടുന്നതിന്‍റെ ഭാഗമായാണ് ട്രയൽ റൺ ഇന്നും നാളെയും നടത്തുന്നത്. പാലക്കാട് ഭാഗത്ത് നിന്നുളള വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ബാധമകമല്ല.

എറണാകുളം, തൃശൂർ ഭാഗത്ത് നിന്നും കുതിരാൻവഴി പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം. കെഎസ്ആർടിസി, സ്വകാര്യ ബസ്,ആംബുലൻസ് പോലുളള അടിയന്തിര വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമല്ല. തിരക്ക് കണക്കിൽ എടുത്ത് കുതിരാനിലെ ഒരു തുരങ്കം ഭാഗികമായി ഗതാഗതത്തിനു തുറന്നു നൽകും. രാവിലെ 5 മുതൽ വൈകിട്ട് 5 വരെ ആണ് നിയന്ത്രണം.