ട്രെയിന്‍റെ ഏറ്റവും പിറകിലെ കോച്ചില്‍ കയറിയ യുവാവ് ഭാര്യ   കയറിയില്ലെന്ന സംശയത്തില്‍ ചാടി ഇറങ്ങുകയായിരുന്നു.

കാസര്‍കോട്: ഭാര്യ കയറിയില്ലെന്ന സംശയത്തെ തുടര്‍ന്ന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും ചാടിയിറങ്ങിയ യുവാവിന് പരുക്ക്. തമിഴ്നാട് സ്വദേശിയായ ശങ്കറിനാണ് പരുക്കേറ്റത്. ചാടി ഇറങ്ങുന്നതിനിടെ യുവാവിന്‍റെ വലതുകാല്‍ പാളത്തിനും ട്രെയിനിനും ഇടയില്‍പ്പെടുകയായിരുന്നു.

ശങ്കറിന്‍റെ വലതുകാല്‍ ചതഞ്ഞ നിലയിലാണ്. കവിഞ്ഞ ദിവസം മംഗളുരുവില്‍ നിന്നും യശ്വന്ത്പൂരിയിലേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യവേയാണ് ദാരുണമായ അപകടം സംഭവിച്ചത്. ട്രെയിന്‍റെ ഏറ്റവും പിറകിലെ കോച്ചില്‍ കയറിയ യുവാവ് ഭാര്യ കയറിയില്ലെന്ന സംശയത്തില്‍ ചാടി ഇറങ്ങുകയായിരുന്നു. ഇരുവരും വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു.

അപകടം നടന്ന ഉടനെ റെയില്‍വേ പൊലീസും യാത്രക്കാരും ട്രെയിന്‍ നിര്‍ത്തിച്ച് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെത്തിച്ച യുവാവിനെ പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona