17 പ്ലസ് വൺ വിദ്യാർത്ഥികളുടെ ടിസികൾ നഷ്ടമായിട്ടുണ്ട്. hscap.kerala.gov.in വെബ്‌സൈറ്റിൽ കയറിയാണ് ടിസികൾ നീക്കിയത്.

മലപ്പുറം: മലപ്പുറത്ത് സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ട്രാൻസ്ഫര്‍ സര്‍ട്ടിഫിക്കേറ്റ് കാണാതായി. തവനൂർ കെ എം ജി വി എച്ച് എസിലെ വിദ്യാർത്ഥികളുടെ ടിസിയാണ് കാണാതായത്. 17 പ്ലസ് വൺ വിദ്യാർത്ഥികളുടെ ടിസികൾ നഷ്ടമായിട്ടുണ്ട്. hscap.kerala.gov.in വെബ്‌സൈറ്റിൽ കയറിയാണ് ടിസികൾ നീക്കിയത്.

സ്‌കൂൾ പ്രിൻസിപ്പാളിന്‍റെ അനുമതിയില്ലാതെയാണ് ലോഗ് ഇൻ ചെയ്തത്. ടിസി നഷ്ടമായതിനാൽ 17 വിദ്യാർത്ഥികൾ അഡ്മിഷൻ ലിസ്റ്റിൽ നിന്ന് പുറത്തായി. ടിസി മാറ്റിയത് സ്‌കൂളിനുള്ളിലുള്ളവർ തന്നെയെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രിൻസിപ്പാൾ ഗോപിയുടെ പരാതിയിൽ കുറ്റിപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചരിത്രത്തിലാദ്യം, കെഎസ്ആർടിസിയുടെ മിന്നുന്ന നേട്ടം; ഒപ്പം സന്തോഷം പകരുന്ന വാർത്തയും അറിയിച്ച് ഗണേഷ് കുമാർ

നൊമ്പരമായി അർച്ചന; ഭർത്താവിന്‍റെ ബന്ധുവിനായി കരൾ പകുത്ത് നൽകി, 33 കാരിയുടെ മരണത്തിൽ തകര്‍ന്ന് കുടുംബം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം