വെള്ളിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും പരിസരത്തുനിന്ന പുളിമരവും കവുങ്ങുമാണ് വീടിന്റെ മുകളിലേക്ക് വീണ് തകര്‍ന്നത്. 

മാന്നാര്‍: കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു. മാന്നാര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കുരട്ടിക്കാട് തിരുവഞ്ചേരില്‍ പുത്തന്‍ മഠത്തില്‍ ശ്രീകുമാറിന്റെ വീടിന്റെ മുകളിലേക്കാണ് മരം വീണത്. വീടിനുള്ളില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിയതിനാല്‍ രക്ഷപ്പെട്ടു.

ട്രാക്ക് മാറ്റി പിണറായി: മുല്ലപ്പള്ളിക്കും പ്രതിപക്ഷത്തിനും എണ്ണിയെണ്ണി മറുപടി

വെള്ളിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും പരിസരത്തുനിന്ന പുളിമരവും കവുങ്ങുമാണ് വീടിന്റെ മുകളിലേക്ക് വീണ് തകര്‍ന്നത്. വീടിന്റെ മുന്‍ വശത്ത് ആസ്ബസ്റ്റോസില്‍ തീര്‍ത്ത ഷെഡ് തകര്‍ന്നു. മാന്നാര്‍ എമര്‍ജന്‍സി റെസ്‌ക്യു ടീം അംഗങ്ങളും കേരള സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ മാരും ചേര്‍ന്ന് വീടിന്റെ മുകളിലെ മരം മുറിച്ച് മാറ്റി.