ശക്തമായ കാറ്റില്‍ വീടിന് അടുത്തുനിന്ന തെങ്ങ് മേല്‍ക്കൂരയിലേക്ക് വീഴുകയായിരുന്നു...

ആലപ്പുഴ: ഇന്ന് പുലര്‍ച്ചെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകര്‍ന്നു. മൂന്നുമണിയോടെ ഉണ്ടായ ശക്തമായ കാറ്റില്‍ വീടിന് അടുത്തുനിന്ന തെങ്ങ് മേല്‍ക്കൂരയിലേക്ക് വീഴുകയായിരുന്നു. 

മലമേല്‍ ഭാഗം തണ്ടാശ്ശേരില്‍ വടക്കതില്‍ നിഷാമോന്റെ വീടിന്റെ മുകളിലേക്കാണ് മരം വീണത്. സംഭവം നടക്കുമ്പോള്‍ ഇവിടെ വാടകക്ക് താമസിക്കുന്ന അജിതയും രണ്ട് മക്കളും വീടിനകത്തു ഉണ്ടായിരുന്നു. ഓട് വീണ് അജിതക്കും മകള്‍ കൃഷ്ണപ്രിയക്കും തലയ്ക്കു പരിക്കേറ്റു.