പാലക്കാട് കെഎസ്ആര്‍ടിസി ബസിന് മുകളിൽ മരം പൊട്ടി വീണ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. അപകടത്തിൽ ബസിന്‍റെ മുൻഭാഗത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.

പാലക്കാട്: പാലക്കാട് കെഎസ്ആര്‍ടിസി ബസിന് മുകളിൽ മരം പൊട്ടി വീണ് അപകടം. നെന്മാറ -നെല്ലിയാമ്പതി സംസ്ഥാന പാതയിൽ ഇന്ന് ഉച്ചക്കാണ് സംഭവം. ഓടികൊണ്ടിരുന്ന കെ എസ് അർ ടി സി ബസിന്‌ മുകളിൽ ഉണങ്ങിയ മരം പൊട്ടി വീണ് ബസിന്‍റെ മുൻ ഭാഗത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. അപകടത്തിൽ ഡ്രൈവര്‍ ഗിരീഷിന് പരിക്കേറ്റു. ഡ്രൈവർ ഗിരീഷിന്‍റെ കൈകൾക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.

YouTube video player