8, 9 വളവുകൾക്കിടയിലാണ് മരം കണ്ടെത്തിയത്. അടി ഭാഗത്ത് നിന്നും മണ്ണ് ഇളകി വീഴുകയാണ്

കോഴിക്കോട് : കനത്ത മഴ തുടരുന്ന താമരശ്ശേരി ചുരത്തിൽ റോഡരികിൽ മണ്ണിളകി വീഴാറായ നിലയിൽ മരം കണ്ടെത്തിയതോടെ വാഹന നിയന്ത്രണമേർപ്പെടുത്തി. 8, 9 വളവുകൾക്കിടയിലാണ് മരം കണ്ടെത്തിയത്. റോഡിന് സമീപത്ത് നിൽക്കുന്ന മരത്തിന്റെ അടിഭാഗത്ത് നിന്നും മണ്ണ് ഇളകി വീഴുകയാണ്. ചുരത്തിലൂടെയുള്ള യാത്രക്ക് താമരശ്ശേരി പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. മരം മുറിച്ചുമാറ്റുന്നത് വരെ അത്യാവശ്യ വാഹനങ്ങൾ മാത്രമേ ചുരത്തിൽ അനുവദിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred