തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരി വേട്ട. കാറിൽ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച കോടികൾ വിലവരുന്ന ഹാഷിഷ് ഓയിലുമായി എറണാകുളം സ്വദേശികളായ മൂന്നുപേർ എക്‌സൈസിന്റെ പിടിയിലായി. 11 കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലാണ് എക്സൈസ് പിടികൂടിയത്. വെൺപാലത്ത് വച്ചാണ് മൂന്ന് യുവാക്കൾ കാറിൽ കൊണ്ടുവന്ന ലഹരി വസ്തു പിടികൂടിയത്. മനുവിൽസൺ, അൻവർ സാദത്ത്, രാജു എന്നിവരാണ് പിടിയിലായത്. 

കഴിഞ്ഞാഴ്ച തിരുവനന്തപുരത്ത് ലഹരി ഗുളികകളും എൽ എസ് ഡി സ്റ്റാമ്പുകളുമായി ഒരാൾ പിടിയിലായിരുന്നു. എറണാകുളം സ്വദേശി ആന്റണി രാജൻ ആണ് കഴക്കൂട്ടം എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. ടെക്‌നോപാർക്കിന്‌ സമീപത്ത് നിന്നാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.